(www.kl14onlinenews.com)
(23-DEC-2023)
കാഞ്ഞങ്ങാട് : അവധിക്കാലത്തെ യാത്രാ ദുരിതത്തിനു കുറവില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിക്കണമെന്നും പുതിയ സർവീസുകൾ നടത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. എമർജൻസി ക്വോട്ടയിൽ ട്രെയിനിൽ സീറ്റുകളാവശ്യപ്പെട്ട് ഒട്ടേറെപ്പേർ തന്നെ സമീപിക്കുന്ന കാര്യവും എംപി ചൂണ്ടിക്കാട്ടി. തെക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളുടെ ജനറൽ കോച്ചുകൾ കഴിഞ്ഞ ദിവസം മുതൽ കൂടുതൽ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. വെയ്റ്റിങ് ലിസ്റ്റിൽ 200 കഴിഞ്ഞ അവസ്ഥയിലാണ് അടുത്ത ദിവസങ്ങളിലെ ട്രെയിനുകളെല്ലാം.
Post a Comment