സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് വില 47,120 രൂപ

(www.kl14onlinenews.com)
(28-DEC-2023)

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് വില 47,120 രൂപ
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,120 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 5,890 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ നാലിനാണ് സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് വില കുറയുകയായിരുന്നു. ഡോളര്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേമെന്ന രീതിയില്‍ അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിങ് റഗുലേറ്റര്‍മാര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് പെട്ടെന്ന് വില ഉയരാന്‍ കാരണമായത്. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 5% പണിക്കൂലികൂടി കണക്കാക്കിയാൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടി ഉൾപ്പെടെ അരലക്ഷത്തിലധികം രൂപ നൽകേണ്ടിവരും.

ഡിസംബർ മാസത്തെ സ്വർണ വില

ഡിസംബർ 1 - 46,160 രൂപ
ഡിസംബർ 2 - 46,760 രൂപ
ഡിസംബർ 3 - 46,760 രൂപ
ഡിസംബർ 4 - 47,080 രൂപ
ഡിസംബർ 5 - 46,280 രൂപ

ഡിസംബർ 6 - 45,960 രൂപ
ഡിസംബർ 7 - 46,040 രൂപ
ഡിസംബർ 8 - 46,160 രൂപ
ഡിസംബർ 9 - 46,160 രൂപ
ഡിസംബർ 10 - 46,160 രൂപ

ഡിസംബർ 11 - 45,560 രൂപ
ഡിസംബർ 12 - 45,400 രൂപ
ഡിസംബർ 13 -45,320 രൂപ
ഡിസംബർ 14 -46,120 രൂപ
ഡിസംബർ 15 -46,200 രൂപ

ഡിസംബർ 16 -45,850 രൂപ
ഡിസംബർ 17 -45,850 രൂപ
ഡിസംബർ 18 -45,920 രൂപ
ഡിസംബർ 19 -45,920 രൂപ
ഡിസംബർ 20 -46,200 രൂപ

ഡിസംബർ 21 -46,200 രൂപ
ഡിസംബർ 22 - 46,400 രൂപ
ഡിസംബർ 23 - 46,560 രൂപ
ഡിസംബർ 24 - 46,560 രൂപ
ഡിസംബർ 25 - 46,560 രൂപ

ഡിസംബർ 26 - 46,720 രൂപ
ഡിസംബർ 27 - 46,800 രൂപ
ഡിസംബർ 28 - 47,120 രൂപ

Post a Comment

Previous Post Next Post