(www.kl14onlinenews.com)
(18-DEC-2023)
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി എംബി രാജേഷ്. കോഴിക്കോട് സംഘര്‍ഷമുണ്ടാക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പദ്ധതി പൊളിഞ്ഞെന്ന് എംബി രാജേഷ് പറഞ്ഞു. ഇന്നലെ രാത്രി ഗവര്‍ണറും ബിജെപി നേതാക്കളും ചേര്‍ന്നുണ്ടാക്കിയ ഗൂഢപദ്ധതി പൊളിഞ്ഞുവെന്നും എം ബി രാജേഷ് ആരോപിച്ചു. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതേയുള്ളൂ.താന്‍ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചുവെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.
‘ഹല്‍വാക്കടയില്‍ കയറി, മിഠായി തെരുവില്‍ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല. ഇപ്പോള്‍ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്, ഇതാണ് കേരളമെന്ന്. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതേയുള്ളൂ. താന്‍ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. സ്വന്തം നാടായ യുപിയില്‍ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ കഴിയൂ. ഒപ്പംകൂടിയ ബിജെപി സംഘത്തിന്റെ അകമ്പടിയിലല്ല, കോഴിക്കോടിന്റെയും കേരളത്തിന്റെയും ഉന്നത ജനാധിപത്യ ബോധത്തിന്റെ തുറസ്സിലാണ് ഇങ്ങനെ നടക്കാനായത്’, എം ബി രാജേഷ് പറഞ്ഞു.
Post a Comment