ഓൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ മത്സരം, സഘാടക സമതി ഓഫീസ് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(05-DEC-2023)

ഓൾ ഇന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ മത്സരം, സഘാടക സമതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :
മാണിക്കോത്ത് ഗ്രീൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 22 മുതൽ മാർച്ച് 10 വരെ ചിത്താരി ജെ എച്ച് എസ് എസ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഓൾ ഇന്ത്യ സൂപ്പർ സെവൻസ് ഫ്‌ളെഡ്‌ലൈറ്റ് ടൂർണമെൻ്റിൻ്റെ സംഘാടക സമിതി കമ്മിറ്റി ഓഫീസ് ഉൽഘാടനം ക്ലബ്ബ് പ്രസിഡണ്ട് ജിന്ന മാണിക്കോത്തിൻ്റെ അദ്ധ്യക്ഷതയിൽ കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന പ്രിയപ്പെട്ട ശ്രീ , ഉമ്മൻ ചാണ്ടിയുടെ മകൻ *ശ്രീ ചാണ്ടി ഉമ്മൻ MLA* നിർവ്വഹിച്ചു

ചടങ്ങിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി, DCC പ്രസിഡണ്ട് പി കെ ഫൈസൽ , ഹകീം കുന്നിൽ, സാജിദ് മെവ്വൽ, 
വാർഡ് മെമ്പർ സി കുഞ്ഞാമിന , കാഞ്ഞങ്ങാട് സി എച്ച് സെൻ്റർ   ചെയർമാൻ അബൂബക്കർ ഹാജി തായൽ,  മെട്രോ കപ്പ് ചെയർമാൻ ഹസ്സൻ യാഫ ,ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് നാസർ ഫ്രൂട്ട്,
 ചിത്താരി ജെ എച്ച് എസ് എസ് സ്കൂൾ മേനേജർ എം അബ്ദുല്ല, അജാനൂർ പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് പ്രസിഡണ്ട് ആസിഫ് ബദർ നഗർ , കൂളിക്കാട് കുഞ്ഞബ്ദുല്ല , ജസീർ തായൽ ,വി വി ഖാദർ, അഷറഫ് തായൽ, സൺലൈറ്റ് അബ്ദുഹിമാൻ ഹാജി, മുഹമ്മദ് സുലൈമാൻ ,സയ്യിദ് മുല്ലക്കോയ തങ്ങൾ,എം സി ശംസുദ്ദീൻ  ,എം എം അബ്ദുറഹിമാൻ ,മനാഫ് ലിയാഖത്തലി , ഇസ്മായീൽ പാലക്കി, ദാവൂദ് ഹാജി ചിത്താരി , തുടങ്ങി കലാ കായിക  സാമൂഹ്യ രാഷ്ട്രീയ  ജീവകാരുണ്യ മേഖലയിലെ പ്രമുഖർ സംബദ്ധിച്ചു 

സെഫീർ ബാടോത്ത് സ്വാഗതവും  

നവാസ് യു വി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post