എൻഡോസൾഫാൻ: സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

(www.kl14onlinenews.com)
(09-DEC-2023)

എൻഡോസൾഫാൻ: സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം :
പട്ടികയിൽ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ദുരിതബാധിതരുടെ പുനരദിവാസ പദ്ധതികളെ ആട്ടിമറിക്കാൻ പോന്ന കുടുംബ ക്ഷേമ ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപെട്ടും എൻഡോസൾഫാൻ ദുരിതബാധിതർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്‌ പ്രതിഷേധത്തിന്റെ അടയാളപെടുതലായ് മാറി.പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ ഡോ : ഡി സുരേന്ദ്രനാഥ്‌ ഉത്ഘാടനം ചെയ്തു. ദുരിതബാധിതർ അനുഭവിക്കുന്ന സങ്കടങ്ങൾക്ക് സർക്കാർ പരിഹാരം കാണാത്ത പക്ഷം സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ഉൾപ്പെടെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരുമെന്ന് ഡോ :ഡി. സുരേന്ദ്രനാഥ്‌ പറഞ്ഞു.ഭരണകൂടം വരുത്തി വച്ച വിനാശങ്ങൾക്ക് പരിഹാരം കാണാനുള്ള ധാർമികമായ ബാധ്യത ഉത്തരവാദികൾക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാസറഗോഡ് ജില്ലയിൽ നിന്നും എത്തിയ നൂറു കണക്കിന് അമ്മമാർ മാർച്ചിൽ പങ്കെടുത്തു. എം കെ അജിത അധ്യക്ഷം വഹിച്ചു. മിർഷാദ് റഹ്മാൻ, കെ ഷാജിർ ഖാൻ, സീറ്റാ ദാസ്, അമീൻ റിയാസ്, സുബൈർ പടുപ്പ്,ശിവകുമാർ ഏന്മകജെ,മിസ്‌രിയ ചെങ്കള, കരീം ചൗക്കി, ടി ശോഭന, ഹമീദ് ചേരൻകൈ, മിഷാൽ റഹ്മാൻ, സീതി ഹാജി, ഹക്കീം ബേക്കൽ, മുനീർ ആറങ്ങാടി, മേരി സുരേന്ദ്രനാഥ്‌,സി എച് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ,അഞ്ചാം വയൽ, പ്രമീള ചന്ദ്രൻ, സതീ ദേവി, ഇ തമ്പാൻ,മനോജ്‌ ഒഴിഞ്ഞ വളപ്പിൽ, കദീജ മൊഗ്രാൽ എന്നിവർ സംസാരിച്ചു. പി ഷൈനി സ്വാഗതവും ജെയിൻ പി വർഗീസ് നന്ദിയും പറഞ്ഞു.
തസ്‌രിയ ചെങ്കള, ബാലമണി മുളിയാർ, പുഷ്പ എളേരി,ഗീത ചെമ്മനാട്, സജ്‌ന പിലിക്കോട്, അവ്വമ്മ മഞ്ചേശ്വരം, ചന്ദ്രാവതി കാഞ്ഞങ്ങാട്,കെ സുജേഖ, ശാരദ മധുർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post