(www.kl14onlinenews.com)
(09-DEC-2023)
ഫിഫ ക്ലബ് ലോകകപ്പ് 2023: ഫുട്ബോൾ പ്രേമികൾക്ക് സൗദിയിലേക്കുള്ള യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇ-വിസ
റിയാദ്: ഫിഫ ക്ലബ് ലോകകപ്പ് 2023-ൽ പങ്കെടുക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇ-വീസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. സ്‌പോര്‍ട്‌സ്, വിദേശ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് ഇ-വീസ അനുവദിക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റി (ബ്രിട്ടൺ), മാഞ്ചസ്റ്റർ സിറ്റി (യുകെ), ഫ്ലെമെംഗോ (ബ്രസീൽ), അൽ ഇത്തിഹാദ് (സൗദി), അൽ അഹ്‌ലി (ഈജിപ്ത്), ഓക്ക്‌ലൻഡ് സിറ്റി (ന്യൂസിലാൻഡ്), ക്ലബ് ലിയോൺ (മെക്‌സിക്കോ) എന്നിവയുൾപ്പെടെയുള്ള ടീമുകളാണ്.
ഈമാസം 12 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഇതിനു പുറമെ നേരത്തെ തന്നെ ഇ-വീസയും ഓണ്‍അറൈവല്‍ വീസയും അനുവദിക്കുന്ന രാജ്യക്കാര്‍ക്കും എളുപ്പത്തില്‍ സൗദിയില്‍ എത്തി ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കും. സൗദിയില്‍ ആദ്യമായാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ജിദ്ദയിലെ രണ്ടു സ്റ്റേഡിയങ്ങളിലായാണ് മുഴുവന്‍ മത്സരങ്ങളും നടക്കുക.
Post a Comment