(www.kl14onlinenews.com)
(09-DEC-2023)
ബേക്കൽ:ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റ് 2023 ന്റെ പ്രചാരണത്തിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ലാന്റേൺ ഫെസ്റ്റിവൽ നടത്തി. ജില്ലാ പൊലീസ് മേധാവി പി.ബിജോയി ആദ്യ ദീപം തെളിയിച്ചു. സി എച്ച്. കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കുമാരൻ(പള്ളിക്കര), എം.ധന്യ(ബേഡഡുക്ക), ബിആർഡിസി മാനേജിങ് ഡയറക്ടർ പി.ഷിജിൻ എന്നിവർ പ്രസംഗിച്ചു.
Post a Comment