ദേശീയപാത വികസനം; സർവീസ് റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കണം:വികസന കൂട്ടായ്മ

(www.kl14onlinenews.com)
(07-DEC-2023)

ദേശീയപാത വികസനം;
സർവീസ് റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കണം:വികസന കൂട്ടായ്മ
നായ്മാർമൂല : ദേശീയപാത വികസനത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഹരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് വികസന കൂട്ടായ്മ നായ്മാർമൂല ജില്ലാ കലക്ടർക്ക് പരാതി നൽകി . യാത്ര ചെയ്യുന്ന ബസ്സുകൾ ആളുകളെ ഇറക്കാനും കയറ്റാനും റോഡിൽ തന്നെ നിർത്തിയിടുന്നതിനാൽ പിറകെ വരുന്ന മറ്റു വാഹനങ്ങൾക്ക് മറികടന്ന് പോകാൻ സാധിക്കുന്നില്ലയെന്നും കലക്ടറേറ്റ് ജംഗ്ഷനിലെ ബി സി റോഡിൽ സർവീസ് റോഡ് കയ്യേറി ഓട്ടോറിക്ഷ പാർക്കിങ്ങുകളും മത്സ്യങ്ങൾ കച്ചവടം ചെയ്യുന്നവരും മറ്റുള്ള കച്ചവടങ്ങളും ഉള്ളതിനാൽ സർക്കാർ ജീവനക്കാർക്കും. സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും മറ്റുള്ള അനേകം യാത്രക്കാർക്കും വളരെ തടസ്സം നേരിടുന്ന അവസ്ഥ ആണെന്നതും കലക്ടറുടെ ശ്രദ്ധയിൽപെടുത്തി പ്രസ്തുത വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് കലക്ടർ ഉറപ്പുനൽകി. ഇബ്രാഹിം എൻ എം നായന്മാർമൂല. ശിവദാസൻ കെ എസ്. മജീദ്.എം എ. അഷ്റഫ് എൻ എം. ബഷീർ പി എം , തുടങ്ങിയവർ ഈ വിഷയത്തിൽ പരാതി സമർപ്പിച്ചു.

Post a Comment

Previous Post Next Post