(www.kl14onlinenews.com)
(07-DEC-2023)
കാസർകോട് :
കാസർകോട് പട്ടികയിൽ ഉൾപ്പെടുത്തി കാരണങ്ങളൊന്നും ഇല്ലാതെ ഒഴിവാക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നും വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു നാളെ എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കൂടങ്കുളം ആണവ നിലയ വിരുദ്ധ സമര നേതാവ് എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്യും. 2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാംപിലൂടെ പട്ടികയിൽപ്പെട്ട 1031 ദുരിതബാധിതരെ കാരണമില്ലാതെയാണ് ഒഴിവാക്കിയത്.
1905 പേരുടെ പട്ടികയായിരുന്നു ആദ്യം തയാറാക്കിയതെങ്കിലും പിന്നീട് അത് 287 ആയി ചുരുക്കിയപ്പോൾ അമ്മമാർ നടത്തിയ നിരന്തര സമരങ്ങളിലൂടെ 587 പേരെ കൂടി ചേർത്തപ്പോൾ 1031 പേരെ ഒഴിവാക്കാൻ മതിയായ കാരണമൊന്നും ഉണ്ടായിരുന്നില്ല. ജില്ലയിൽ പല പ്രക്ഷോഭങ്ങളും നടത്തി ഫലം കാണാതെ വന്നപ്പോഴാണ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നതെന്ന് എം.കെ.അജിത, പി.ഷൈനി, തസിരിയ ചെങ്കള, ഗീത ചെമ്മനാട്, ബാലാമണി മുളിയാർ, ജെയിൻ പി. വർഗീസ്, രാധാകൃഷ്ണൻ, ഇ.തമ്പാൻ എന്നിവർ അറിയിച്ചു.
ജില്ലയിൽ പല പ്രക്ഷോഭങ്ങളും നടത്തി ഫലം കാണാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റിലേക്ക് പോകുന്നത്.
നീതിക്കു വേണ്ടി നടത്തുന്ന സമരത്തിന്
പൊതു സമൂഹത്തിന്റെ പിന്തുണയും സഹായവും വേണമെന്ന് സമര സമിതി അഭ്യർത്ഥിച്ചു.
Post a Comment