കർണാടക മദ്യശേഖരം: എക്സൈസ് സംഘം യുവതിയെ സാഹസികമായി പിടികൂടി

(www.kl14onlinenews.com)
(12-DEC-2023)

കർണാടക മദ്യശേഖരം: എക്സൈസ് സംഘം യുവതിയെ സാഹസികമായി പിടികൂടി
നീർച്ചാൽ: 8.64 ലീറ്റർ കർണാടക മദ്യവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേള നീ‍ർച്ചാലിലെ സ്വകാര്യ ക്വാർട്ടേഴ്സിലെ താമസക്കാരി എൻ.വസന്തി (26)നെയാണ് എക്സൈസ് റേഞ്ച് അസി.ഇൻസ്പെക്ടർ യു.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യത്തിഹീനമായ അന്തരീക്ഷത്തിൽ തനിച്ചു താമസിക്കുകയായിരുന്ന വസന്തിയെ ഇരുപതിലേറെ നായക്കൂട്ടങ്ങളുടെ അക്രമണം ചെറുത്താണ് വനിത എക്സൈസ് ഓഫിസർമാരായ ടി.വി.ഗീത, ടി.വി.ധന്യ,

ഫസീല എന്നിവർ ചേർന്നാണു പ്രതിയെ കീഴടക്കിയത്. ഒട്ടേറെ മദ്യക്കടത്ത് കേസിലെ പ്രതിയായ ഒരാളാണു യുവതി മദ്യം വിൽപനയ്ക്കായി എത്തിച്ചു നൽകുന്നതെന്നു എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസർ കെ.വി.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ രാജേഷ്. പി നായർ, ഡ്രൈവർ സുമോദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post