മൊഗ്രാലിൽ തലങ്ങും വിലങ്ങും ഓടി വാഹനങ്ങൾ; റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ട് വിദ്യാർഥികൾ

(www.kl14onlinenews.com)
(12-DEC-2023)

മൊഗ്രാലിൽ തലങ്ങും വിലങ്ങും ഓടി വാഹനങ്ങൾ; റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ട് വിദ്യാർഥികൾ

മൊഗ്രാൽ: ദേശീയപാതയിൽ മൊഗ്രാൽ അടിപ്പാതയും സർവീസ് റോഡും തുറന്നു കൊടുത്തതോടെ തലങ്ങും വിലങ്ങും വാഹനങ്ങളുടെ ഓട്ടം വിദ്യാർഥികൾക്ക് ദുരിതമായി. മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലേക്കും സ്കൂൾ റോഡിലേക്കുമുള്ള അടിപ്പാതയിൽ നിന്നു സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ റോഡ് മുറിച്ചു കിടക്കാൻ വലിയ പ്രയാസം നേരിടുന്നുവെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്. മൂന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ചുവേണം വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ. അതിനാൽ അപകട സാധ്യത ഏറെയുള്ള ഇവിടെ സ്കൂൾ സമയത്ത് രാവിലെയും, വൈകിട്ടും പൊലീസിന്റെ സഹായം വേണമെന്നു പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ അധികൃതരോടു ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post