തളങ്കര - കറന്തക്കാട്, നെല്ലിക്കുന്ന് ബീച്ച് റോഡുകളിലെ കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണം: യൂത്ത് ലീഗ്

(www.kl14onlinenews.com)
(26-DEC-2023)

തളങ്കര - കറന്തക്കാട്, നെല്ലിക്കുന്ന് ബീച്ച് റോഡുകളിലെ കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണം: യൂത്ത് ലീഗ്
കാസർകോട്: തളങ്കര - കറന്തക്കാട് സംസ്ഥാന പാതയിലെയും നെല്ലിക്കുന്ന് ബീച്ച് റോഡിലെയും കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.
തളങ്കര - കറന്തക്കാട് സംസ്ഥാന പാതയിൽ തളങ്കര കടവത്ത്, തളങ്കര ദീനാർ നഗർ, തളങ്കര മുപ്പതാംമൈൽ, തായലങ്ങാടി ട്രാഫിക് ജംഗ്ഷൻ മുതൽ കെ.പി.ആർ. റാവു റോഡ് ജംഗ്ഷൻ വരെ, വിൻടച്ച് ഹോസ്പിറ്റൽ മുൻവശം, റോഷി ജ്വല്ലറി സമീപം, കറന്തക്കാട് സ്റ്റേറ്റ് സീഡ് ഫാം സമീപം തുടങ്ങിയ വിവിധ ഭാഗങ്ങളിലും നെല്ലിക്കുന്ന് ബീച്ച് റോഡിലെ വിവിധ ഭാഗങ്ങളിലും റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് വാഹന ഗതാഗതത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
കെ.പി.ആർ. റാവു റോഡ് ജംഗ്ഷനിൽ റോഡ് കുറുകെ മുറിച്ച് പ്രവൃത്തി നടത്തിയിട്ട് റോഡ് പൂർവ്വ സ്ഥിതിയിലാക്കിയിട്ടുമില്ല. റോഡിൽ കുഴികൾ ഉള്ളതിനാൽ ഈ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള അപകട സാധ്യത നിലനിൽക്കുന്നുണ്ട്. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടിയന്തിരമായി കുഴികൾ അടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകിയത്. പ്രസിഡന്റ് അജ്മൽ തളങ്കര, ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ട്രഷറർ മുസമ്മിൽ ഫിർദൗസ് നഗർ, സെക്രട്ടറിമാരായ അനസ് കണ്ടത്തിൽ, നൗഷാദ് കൊരക്കോട് സംബന്ധിച്ചു.

Post a Comment

Previous Post Next Post