തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പിക്കാനാവില്ല; ശശി തരൂര്‍

(www.kl14onlinenews.com)
(26-DEC-2023)

തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പിക്കാനാവില്ല; ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ജനങ്ങള്‍ക്ക് മതിയായെങ്കില്‍ അവര്‍ക്ക് തന്നെ മാറ്റാന്‍ തീരുമാനിക്കാം. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങളുമായുള്ള തന്റെ ആത്മബന്ധവും, എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനവും മുതല്‍കൂട്ടാണ്. അതുകൊണ്ട് ഇത്തവണ താന്‍ മത്സരിക്കുന്നത് തന്റെ തന്നെ മുന്‍കാല റെക്കോര്‍ഡുകളോടാണ് എന്ന് തരൂര്‍ പറഞ്ഞു.

എതിരാളി നരേന്ദ്ര മോദി ആയാലും പ്രശ്‌നമില്ല. ഞാന്‍ ചെയ്ത സേവനങ്ങള്‍ ജനങ്ങള്‍ കണ്ടിട്ടുണ്ട്. എന്റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയുമെല്ലാം ജനം കണ്ടിട്ടുണ്ട്. അവര്‍ക്ക് മതിയായി എന്ന് തോന്നിയാല്‍ എം.പിയെ മാറ്റാന്‍ അവര്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു. ഇനി അത് ജനങ്ങളുടെ കൈയിലാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സ്ഥിതിയില്‍ ഫോക്കസ് ലോക്‌സഭയിലാണ്. അതിനുശേഷം ആ സമയത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് നോക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post