മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്: ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും, ഫ്ലാഗ് ഓഫ് കർമ്മം ഈ മാസം 30-ന്

(www.kl14onlinenews.com)
(26-DEC-2023)

മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്: ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും, ഫ്ലാഗ് ഓഫ് കർമ്മം ഈ മാസം 30-ന്

മംഗളൂരുവിനെയും മഡ്ഗാവിനെയും ബന്ധിപ്പിക്കുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. ഇന്നലെ വൈകുന്നേരമാണ് ട്രെയിൻ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഇന്ന് രാവിലെ 8:30-ന് ട്രയൽ റൺ ആരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1:15 ഓടെയാണ് വന്ദേ ഭാരത് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നത്. മഡ്ഗാവിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകുന്നേരം 6:30-ന് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതാണ്.

എംപി നളിൻ കുമാർ കട്ടീൽ, എംഎൽഎ വേദവ്യാസ് കാമത്ത് എന്നിങ്ങനെ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ട്രയൽ റൺ ആരംഭിച്ചത്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കുന്നതോടെ, ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിക്കും. മംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഉടുപ്പി, കർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. നിലവിൽ, സർവീസിന്‍റെ സമയക്രമം പുറത്തുവിട്ടിട്ടില്ല. അന്നേ ദിവസം മംഗളൂരു സെൻട്രലിൽ പുതുതായി നിർമ്മിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്.

മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്.

മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മഡ്ഗാവിലേക്ക് 320 കിലോമീറ്റർ ദൂരമുണ്ട്. നാലര മണിക്കൂറാണ് വന്ദേ ഭാരത് ഈ ദൂരം താണ്ടാനെടുക്കുക.

മംഗളൂരു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ദക്ഷിണ കന്നട എംപി നളിൻ കുമാർ കട്ടീൽ സെപ്റ്റംബർ 22ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബംഗളൂരു എന്നീ വന്ദേഭാരത് സർവിസുകൾക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂർ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയാകുന്ന മുറക്ക് ബംഗളൂരു സർവിസ് അനുവദിക്കാൻ സാധ്യതയുണ്ട്. മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിന് മംഗളൂരു സെൻട്രലിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പാലക്കാട് ഡിവിഷൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ഡിവിഷണൽ റെയിൽവേ മാനജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.

Post a Comment

Previous Post Next Post