കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ട്വിസ്റ്റ്; മൂന്ന് പ്രതികൾ പിടിയിൽ; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍

(www.kl14onlinenews.com)
(01-DEC-2023)

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ട്വിസ്റ്റ്; മൂന്ന് പ്രതികൾ പിടിയിൽ;
രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍
തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പ്രതികള്‍ ചാത്തന്നൂര്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. ഇവര്‍ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 ഇവര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നാണ് പിടിയിലായത്. തെങ്കാശി പുളിയറയിൽ നിന്നുമാണ്  ഇവരെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ് പിടിയിലായിരുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിടിയിലായവർ ചാത്തന്നൂർ സ്വദേശികളാണ്. ഇവർ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും സൂചനകളുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിഷയങ്ങൾ ആണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതികൾക്കൊപ്പം രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 

നേരത്തെ പൊലീസ് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ  കസ്റ്റഡിയിലെടുത്തിരുന്നു. ചിറക്കര ഭാഗത്തുനിന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും ലഭിച്ചത് ചിറക്കര ഭാഗത്തുനിന്നു തന്നെയായിരുന്നു. കാറിൽ യാത്ര ചെയ്തവരുടെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാരിപ്പള്ളിയിലെ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിഅതേസമയം, സംഘത്തിലുണ്ടായിരുന്ന സ്ത്രീകളിലൊരാൾ നഴ്സിംഗ് കെയർ ടേക്കറാണെന്നും ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ പൊലീസിന് ചില സംശയങ്ങളുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ടു ഫോൺ കോളുകളാണ് കുട്ടിയുടെ മാതാപിതാക്കളെ തേടിയെത്തിയത്. പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഈ ഫോൺ കോളുകൾ എത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. ആദ്യ കോൾ ഒരു കടയുടെ ഉടമയുടെ ഫോണിൽ നിന്നുമാണ് എത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന വെള്ള കാറിൻ്റെ  സിസി ടിവി ദൃശ്യങ്ങൾ കടയുടെ അടുത്തുള്ള പെട്രോൾ പാമ്പിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കാറിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നെന്നാണ് പുറത്തുവന്ന വിവരം.

അതേസമയം അച്ഛനടക്കം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തുവെന്നും കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു. 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. സ്വാഭാവിക നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

 പ്രതികൾ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ഡ്രൈവറേയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പ്രതികൾ കല്ലുവാതുക്കലിൽ നിന്ന് കയറി കിഴക്കനേലയിൽ ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇത് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസിൽ ഒരാളെ ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിറക്കര സ്വദേശിയാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. വ്യാഴാഴ്ചയാണ് ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. തുടർന്ന് മൊഴിയിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച ഓട്ടോ കൊല്ലം രജിസ്ട്രേഷനിൽ ഉള്ളതാണെന്നാണ് വിവരം. ഈ ഓട്ടോയുടെ മുന്നിൽ ചുവന്ന നിറത്തിലുള്ള പെയ്ന്റിങ്ങും മുന്നിലെ ഗ്ലാസിൽ എഴുത്തുമുണ്ട്. ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. സംഭവത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാറിന് ഒന്നിലേറെ വ്യാജ നമ്പറുകൾ ഉണ്ടെന്നാണ് വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് കാർ ഓടിച്ചതായാണ് വിവരം. അന്വേഷണം വഴി തെറ്റിക്കാനുള്ള പ്രതികളുടെ തന്ത്രമാണിത്.

Post a Comment

Previous Post Next Post