സിറ്റി ഗോൾഡ് 25-ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു

(www.kl14onlinenews.com)
(01-DEC-2023)

സിറ്റി ഗോൾഡ് 25-ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു

കാസർകോട് :
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം. ‘ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് മുഴുവന്‍ സിറ്റി ഗോള്‍ഡ് സ്റ്റാഫ് ആന്റ് മാനേജ്‌മെന്റ് ടീം സിറ്റി ഗോള്‍ഡ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് വഴി പുലിക്കുന്ന് വരെ പദയാത്ര നടത്തി. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ മാത്യു ബോധവത്കരണ ക്ലാസ്സ് നടത്തി. 
ലഹരി വിമുക്ത കാസറഗോഡ്, ലഹരി വിമുക്ത കേരളം ' എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് മുഴുവൻ സിറ്റി ഗോൾഡ് സ്റ്റാഫ്‌ ആൻഡ് മാനേജ്മെന്റ് ടീം രാവിലെ 10 മണിക്ക് സിറ്റി ഗോൾഡ് ജംഗ്ഷൻ മുതൽ പഴയ ബസ്റ്റാന്റ് വഴി പുലിക്കുന്നു വരെ പഥയാത്ര നടത്തി.

തുടർന്ന് പുലിക്കുന്നിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി ഗോൾഡ് ചെയർമാൻ കെ. എ.അബ്ദുൽ കരീം കോളിയാട് ആദ്യക്ഷത വഹിച്ചു
കാസറഗോഡ് നാർകോട്ടിക്ക് Dysp മാത്യു.എം. എ ബോധവത്കരണ ക്ലാസ്സ്‌ നടത്തി , സിറ്റി ഗോൾഡ് ഗ്രൂപ്പ് സമൂഹത്തിൽ നടത്തുന്ന ഇത്തരം നല്ല കാര്യങ്ങൾ വളരെയേറെ പ്രാധാന്യം അർഹിക്കുന്നതും അഭിനന്ദനാർഹവും മാതൃകാപരമാണെന്നും  അദ്ദേഹം അഭിപ്രായപെട്ടു . 

തുടർന്നു മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ ഇർഷാദ്,ഡയറക്ടർമാരായ,നൗഷാദ് ചൂരി, മുഹമ്മദ്‌ ദിൽഷാദ്, എനിവർ സംസാരിച്ചു. 
ബ്രാഞ്ച് മാനേജർ അബ്ദുൽ തംജീദ്. കെ എ,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊലി കൊടുത്തു.

ഇത്തരം സാമൂഹിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഇതൊരു തുടക്കമാണെന്നും ഇനിയും ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുമെന്നും സമൂഹത്തിന്റെ വളർച്ചക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുമെന്നും ചെയർമാൻ കരീം കോളിയോട് അറിയിച്ചു.

ജാഥയ്ക്കു അൻവർ സാദത്,മുഹമ്മദ്‌ അജ്മൽ, ശിബിൽ അബ്ദു നിസാഫ്, സഹദാഫ് മാസ്റ്റർ, അബൂബക്കർ സിദ്ദിഖ്, കരീം തൽപനാജെ, സുബ്രമണ്യൻ, ദിനേശ്, സീന, തംഷീറ, മുഹമ്മദ്‌ അലി, അഷ്‌റഫ്‌, അബ്ദുൽ മജീദ്, ഷാജഹാൻ,തുടങ്ങിയവർ നേതൃത്വം നൽകി.
സിറ്റി ഗോൾഡ് ഗ്രൂപ്പ് എ. ജി എം അജ്മൽ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post