(www.kl14onlinenews.com)
(13-NOV-2023)
ചെറുവത്തൂർ: സിറ്റിഗോൾഡ് ഗ്രൂപ്പിൻ്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരിൽ എസ്.ആർ ഷോപ്പേഴ്‌സ് ബിൽഡിങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ട്രെൻഡി, ട്രെഡിഷണൽ, ഡെയിലി വെയർ വിഭാഗങ്ങളിലായുള്ള അതി വിപുലമായ കളക്ഷനുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
സിംഗപ്പൂർ ഡിസൈൻ കളക്ഷനുകളുടെ ഉദ്ഘാടനം തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാൽ, ടുണീഷ്യൻ ആന്റിക് കളക്ഷനുകളുടെg കൗണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയും, വിന്റേജ് ആന്റിക് കളക്ഷനുകളുടെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.വി. പ്രമീളയും, പ്രീമിയം കളക്ഷനുകൾ വിൻടച്ച്മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ്, കെന്നാ ഡയമണ്ട്സ് കളക്ഷനുകളുടെ ഉദ്ഘാടനം സെലിബ്രിറ്റി ഗസ്റ്റ് ലക്ഷ്മി നക്ഷത്രയും നിർവഹിച്ചു. സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം ഡയറക്ടർമാരായ നൗഷാദ്, ഇർഷാദ്, ദിൽഷാദ്, ടി. വി. മൊയ്‌ദു, ടി.വി. മുഹമ്മദ് അലി,റഷീദ്, ഷഫീഖ്, വി. കെ. പി. ഹമീദാലി, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം, എം.ടി. അബ്ദുൽ ജബ്ബാർ, മുഹമ്മദ് റാഫി, എം.ടി. ഷഫീഖ് തുടങ്ങീ സാമുദായിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
Post a Comment