എൻഡോസൾഫാൻ പുനരധിവാസ ഗ്രാമപ്രവർത്തി ഉടൻ പൂർത്തീകരിച്ച് തുറന്ന് നൽകണം - മുസ്ലിം ലീഗ്

(www.kl14onlinenews.com)
(13-NOV-2023)

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമപ്രവർത്തി ഉടൻ പൂർത്തീകരിച്ച് തുറന്ന് നൽകണം - മുസ്ലിം ലീഗ്

ബോവിക്കാനം: മുതല പ്പാറയിലെ എൻഡോ സൾഫാൻ പുനരധി വാസ ഗ്രാമത്തിൻ്റെ പ്രവർത്തി പൂർത്തീ കരിച്ച് ഉടൻ ദുരിത ബാധിതർക്കായി തുറന്ന് നൽകണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് ശേഖരണം വിജയിപ്പി ക്കാൻ തീരുമാനിച്ചു.
എൽ.ബി.എസ്.എഞ്ചിനിയറിംഗ് കോളേജ്
യൂണിയൻ തെരഞ്ഞെ ടുപ്പിലെഎം.എസ്.എഫ് കെ.എസ്.യു മുന്നണി വിജയികളെയും,
പ്രവാസി ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ ബി കലാമിനെയും യോഗം അഭിനന്ദിച്ചു
പ്രസിഡണ്ട് ഇൻ ചാർജ്ജ് സിദ്ധീഖ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വഗതം പറഞ്ഞു.

ഖാലിദ് ബെള്ളിപ്പാടി മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബി.കെ.ഹംസ, അബ്ദുല്ല ഡെൽമ,
എ.ബി.കലാം, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപ്പാറ ,ഹമീദ് കരമൂല,എ.കെ. യൂസുഫ്, ഷെരീഫ്പന്നടുക്കം, അബ്ദുൾ റഹിമാൻ ചൊട്ട,
ബിഎ. മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്, എ.കെ.ഫൈസൽ,
ഹംസ പന്നടുക്കം,ഹമീദ് മല്ലം,ഷെഫീഖ് മൈക്കുഴി,
ഷാഫി നെല്ലിക്കാട് സംബന്ധിച്ചു.

Post a Comment

Previous Post Next Post