സുൽത്താൻ 'ഡിയർ പാരൻ്റ്' കുട്ടികൾക്കൊരു കരുതൽ ബേക്കൽ ഇസ്ലാമിയ എൽ.പി സ്കൂളിൽ

(www.kl14onlinenews.com)
(26-NOV-2023)

സുൽത്താൻ 'ഡിയർ പാരൻ്റ്' കുട്ടികൾക്കൊരു കരുതൽ ബേക്കൽ ഇസ്ലാമിയ എൽ.പി സ്കൂളിൽ
ബേക്കൽ : ഇസ്ലാമിയ എൽ പി സ്കൂൾ നൂറാം വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു. പിടി എ പ്രസിഡന്റ് താജുദീൻ അബ്ബാസിന്റെ അധ്യക്ഷതയിൽ ഉദുമ എം എൽ എ സി എച്ച് കുഞമ്പു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി ചേണായി ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് *സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിന്റെ* ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ഡിയർ പാരന്റ് - കുട്ടികൾക്കൊരു കരുതൽ ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാൽ ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ ബേക്കൽ എ ഇ ഒ അരവിന്ദ കെ, ബി പി സി ദിലീപ് കുമാർ കെ എം, സുൽത്താൻ കാസറഗോഡ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ മജീദ്, ഹെഡ്മിസ്ട്രസ് സപ്ന രാജേന്ദ്രകുമാർ, സീനിയർ അസിസ്റ്റന്റ് ജിത ടീച്ചർ, എന്നിവർ സംസാരിച്ചു.
ആറുമാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പുകൾ, കലാപരിപാടികൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ, മെഗാ ക്വിസ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റിക്കു വേണ്ടി കോ ഓർഡിനേറ്റർ ഗഫൂർ ഷാഫി അറിയിച്ചു

Post a Comment

Previous Post Next Post