(www.kl14onlinenews.com)
(26-NOV-2023)
മൊയ്തീൻ അംഗഡിമുഗറിന്റെ പുതിയ പുസ്തകമായ 'കെയ്റോ ഡയറി' കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ അശോകൻ ചരുവിൽ പ്രകാശനം ചെയ്യും
കാസർകോട് :
മൊയ്തീൻ അംഗഡിമുഗറിന്റെ പുതിയ പുസ്തകമായ 'കെയ്റോ ഡയറി' ശ്രീ അശോകൻ ചരുവിൽ പ്രകാശനം ചെയ്യും
2023 - നവംബർ 28 ന് വൈകുന്നേരം 3 മണിക്ക് കാസർകോട് വിദ്യാനഗറിലുള്ള കോലായ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീമതി സാഹിറ റഹ്മാൻ എം.എ. പുസ്തകം ഏറ്റുവാങ്ങും. ശീ. ടി.എ. ഷാഫി അധ്യക്ഷം വഹിക്കും. സ്കാനിയ ബെദിര പുസ്തകം പരിചയപ്പെടുത്തും.
പ്രവാസ ലോകത്തും മറ്റുമായി മൊയ്തീൻ അടുത്തറിഞ്ഞ ചില വൃണിത അനുഭവങ്ങളാണ് കെയ്റോ ഡയറി .
2019 ൽ ഷാർജ പാം അക്ഷര തൂലിക കവിതാ പുരസ്കാരം കരസ്ഥമാക്കിയ മൊയ്തീൻ അബുദാബിയിൽ പ്രവാസ ജീവിതം നയിക്കുന്നു.
മറ്റു രചനകൾ അധിനിവേശത്തിന്റെ ദൂരം, ഭ്രാന്ത് ഒരു കലയാണ് , ആത്മഹത്യ ചെയ്ത കർഷകന്റെ വീട് , കണ്ണാടിക്കപ്പുറവുമുണ്ട് കാഴ്ചകർ എന്നിവയാണ്.
Post a Comment