ഓടിക്കൊണ്ടിരുന്ന ബസിനുമുകളിലേക്ക് മരങ്ങള്‍ വീണു; മുന്‍ഭാഗം തകര്‍ന്നു,യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

(www.kl14onlinenews.com)
(04-NOV-2023)

ഓടിക്കൊണ്ടിരുന്ന ബസിനുമുകളിലേക്ക് മരങ്ങള്‍ വീണു; മുന്‍ഭാഗം തകര്‍ന്നു,യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റൻ മരം വീണു. ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ കുത്തുപറമ്പിനടത്തുള്ള പാട്യത്താണ് സംഭവം. ചെറുവാഞ്ചേരിയില്‍നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ബസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നു. സ്വകാര്യ ബസിനാണ് അപകടം സംഭവിച്ചത്.

ബസിന് മുകളിലേക്ക് മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഉടൻ തന്നെ പുറത്ത് വന്നിരുന്നു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യം പതിഞ്ഞത്. രാവിലെ ആയതിനാൽ ബസിൽ നിറയെ ആളുകളും ഉണ്ടായിരുന്നു. ബസ് റോഡിലൂടെ പോകുന്നതിനിടെ പെട്ടെന്ന് മരം കടപുഴകി വീഴുകയായിരുന്നു. കൂറ്റന്‍ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. ബസ് ഉടൻ തന്നെ നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും മുന്‍ഭാഗത്തേക്ക് മരം പതിച്ചിരുന്നു.

വലിയ രീതിയിലെ അപകടമാണെങ്കിലും ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കുകളില്ല. സംഭവത്തെ തുടർന്ന് അ​ഗ്നിശമനാ സേനാം​ഗങ്ങൾ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post