(www.kl14onlinenews.com)
(04-NOV-2023)
കോളിയടുക്കം :ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന എല്ലാവർക്കും അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി തൈകളും വിത്തുകളും വിതരണചെയ്തു.
വിതരണ ഉദ്ഘാടനം പ്രസിഡന്റ് ശ്രീമതി സുഫൈജ അബുബക്കർ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ ശ്രീമതി ആയിഷ കെ എ , മെമ്പർ മാരായ ശ്രീ രാജൻ കെ പൊയ്‌നാച്ചി, ശ്രീമതി മറിയ മാഹിൻ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ കെ വേണുഗോപാലൻ സ്വാഗതവും
അസിസ്റ്റന്റ് കൃഷി ഓഫീസർ ഇ രാജഗോപാലൻ
നന്ദിയും പറഞ്ഞു.
Post a Comment