സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് തെറ്റായ സന്ദേശം - ജില്ലാ ജനകീയ നീതിവേദി 2023

(www.kl14onlinenews.com)
(08-NOV-2023)

സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് തെറ്റായ സന്ദേശം - ജില്ലാ ജനകീയ നീതിവേദി
കാസർകോട് : ഏറെ കാലമായി ആരോഗ്യ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിലധികമായി നിർമ്മാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തികരിക്കാതിരിക്കുകയും, സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകുന്ന എയിംസ് കാസർകോടിന് നൽകാതിരിക്കാൻ ചരട് വലിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ സമൂഹത്തിലെ നിർധന സമൂഹം കഴിഞ്ഞ കുറെ വർഷങ്ങളായി പോരാട്ടത്തിന്റെ മാർഗത്തിലായിരിക്കെ, ജില്ലയിലെ സമ്പന്നർ ഒത്തു് കൂടി നിർമ്മിച്ച സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനത്തിന് സംസ്ഥാന ആരോഗ്യ മന്ത്രിയും , അഞ്ച് എം.എൽഎമാരും എം പി യും പങ്കെടുക്കുന്നു എന്നതിൽ നിന്നും മനസ്സിലാവുന്നത് കാസർകോട് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും കോർപറേറ്റ് മുതലാളിമാരുടെ ആശ്രിത വത്സരരാണെന്നും, എൻഡോസൾഫാൻ ഇരകൾക്കും , സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന വർക്കും ഉപകാരപ്രദമാകാത്ത സ്വകാര്യ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രികൾ കൊണ്ട് പൊതു സമൂഹത്തിന് ഒരു ഗുണമില്ലെന്നും ജില്ലാ ജനകീയ നീതിവേദി താത്വികാചാര്യ സമിതി യോഗം വിലയിരുത്തുകയും, സ്വകാര്യ സംരംഭങ്ങളെ വളർത്തി കൊണ്ട് വരുന്ന നയങ്ങൾക്കെതിരെ സമാന സ്വഭാവമുള്ള സംഘടനകൾ നടത്തുന്ന പ്രക്ഷോഭ സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാനും, തീരുമാനിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കെെ, റിയാസ് സി.എച്ച്., ഉബൈദ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, ഇസ്മായിൽ ചെമ്മനാട്, ബഷീർ കുന്നരിയത്ത്., ബദറുദ്ദീൻ കറന്തക്കാട്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post