(www.kl14onlinenews.com)
(08-NOV-2023)
ഇന്ത്യ ഡിആര്‍എസില്‍ കൃത്രിമത്വം കാണിക്കുകയാണെന്ന്
ആരോപണം ആവർത്തിച്ച്
കറാച്ചി :
ഇന്ത്യ ഡിആര്‍എസില്‍ കൃത്രിമത്വം കാണിക്കുകയാണെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റന്‍ മാര്‍ജിനില്‍ വിജയിച്ചതിനു പിന്നാലെ പാകിസ്താനില്‍ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് ഹസന്‍ റാസയുടെ വിചിത്ര പരാമര്‍ശം.
മുന്‍പും ഇന്ത്യക്കെതിരെ ഹസന്‍ റാസ രംഗത്തുവന്നിരുന്നു. ലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെയായിരുന്നു ഹസന്‍ റാസയുടെ ആദ്യ ആരോപണം.ടിവി ഷോ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍. ‘ഇന്ത്യന്‍ ബൗളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ? കാരണം, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന സീമും സ്വിങും അപാരമാണ്.’- അവതാരകന്‍ ചോദിച്ചു. ഈ ചോദ്യത്തിനാണ് ഹസന്‍ റാസ മറുപടി പറഞ്ഞത്.’ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവര്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ സീമും സ്വിങ്ങും കാണാം. ചില ഡിആര്‍എസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി. ഐസിസിയാണോ ബിസിസിഐ ആണോ അമ്പയര്‍മാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് അറിയില്ല. എക്‌സ്ട്രാ കോട്ടിങ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം.”- ഹസന്‍ റാസ പറഞ്ഞു.
‘ജഡേജ അഞ്ച് വിക്കറ്റെടുത്തു, കരിയറിലെ ഏറ്റവും നല്ല പ്രകടനം. നമ്മള്‍ ടെക്‌നോളജിയെപ്പറ്റി പറയുമ്പോള്‍, വാന്‍ ഡര്‍ ഡസ്സന്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് ലെഗ് സ്റ്റമ്പില്‍ കുത്തി മിഡില്‍ സ്റ്റമ്പില്‍ കൊള്ളുന്നതായി കാണിക്കുന്നു. അതെങ്ങനെ നടക്കും? ഇംപാക്ട് ഇന്‍ ലൈന്‍ ആയിരുന്നെങ്കിലും പന്ത് ലെഗ് സ്റ്റമ്പിലേക്കായിരുന്നു പോകുന്നത്. ഞാന്‍ എന്റെ അഭിപ്രായം പറയുന്നു. അത്രേയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. ഡിആര്‍സില്‍ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നത് വ്യക്തമാണ്.”- ഹസന്‍ റാസ പറഞ്ഞു
എല്ലാവർക്കും തോന്നിയ അഭിപ്രായമാണ് ഞാൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാൻ പറയുന്നത്. ഡി ആർ എസിൽ തിരിമറി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ഹസൻ റാസ വ്യക്തമാക്കി.
പാകിസ്ഥൻ-ദക്ഷിണാഫ്രിക്ക മത്സരത്തിലും ഡിആർഎസിൽ ബിസിസിഐ തിരിമറി നടത്തിയെന്നും ഹസൻ റാസ ആരോപിച്ചു. ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റ് ഔട്ടായിരുന്നെങ്കിലും ഡിആർഎസ് തിരിമറിയിലൂടെ ആ മത്സരത്തില് ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചു. നാട്ടിൽ കളിക്കുന്നതിൻറെ ആനുകൂല്യം ഇന്ത്യ പരമാവധി മുതലെടുക്കുകയാണെന്നും ഹസൻ റാസ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പ്രത്യേകം പന്ത് നൽകിയെന്ന ആരോപണത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഹസൻ റാസ ആവർത്തിച്ചു.
Post a Comment