സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു

(www.kl14onlinenews.com)
(09-NOV-2023)

സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം :
സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തുകയാണ്.

അതേസമയം, ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കുളത്തൂർ സ്വദേശി നിതിൻ ആണ്‌ വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. മനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇയാളെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാവിലെ 11 മണിയോടെയാണ് പോലീസ് സ്‌റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ബോംബ് വെക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ പോലീസ് സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post