ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു: എയിംസ് ജനകീയ കൂട്ടായ്മ

(www.kl14onlinenews.com)
(10-NOV-2023)

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു: എയിംസ് ജനകീയ കൂട്ടായ്മ
കാസർകോട് :
കാസർകോട് ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി സമരമുഖത്ത് ഇറങ്ങിയ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാസറഗോഡിന്ന് എയിംസ് അനുവദിച്ച് കിട്ടുവാനായും ജില്ലയിലെ മെഡിക്കൽ കോളജ് അടക്കമുള്ള ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ വേണ്ടിയും അധികാരികളിൽ സമ്മർദ്ദം ചെലുത്തി ക്കൊണ്ട് സമരം ചെയ്യുമ്പോൾ അതിനോട് പുറം തിരിഞ്ഞ് നിൽക്കുന്ന ആരോഗ്യ മന്ത്രിയും സർക്കാരും സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൈക്കൊള്ളുന്നതിനെതിരെ കാസർകോട് നടന്ന സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന സദസ്സിലേക്ക് പ്രതിഷേധവുമായി എത്തും എന്നു മനസ്സിലാക്കിയത് കൊണ്ടാണ് അവസാന നിമിഷത്തിൽ ആരോഗ്യ മന്ത്രിയും ഭരണകക്ഷി എംഎൽഎ മാരും ഉദ്ഘാടന പരിപാടിയിൽ നിന്നും മാറി നിന്നത്. അല്ലാതെ മന്ത്രിയോട് ചോദ്യ ശരമുയർത്തിയ വിദ്യാർത്ഥിയോട് പറഞ്ഞപോലെ മന്ത്രിയെ ജില്ലയിൽ വരാതാക്കാൻ ഒരു മാഫിയകളും പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും സ്വകാര്യ ആശുപത്രി ഉദ്ഘാടനം ഭരണ പ്രതിപക്ഷ എംഎൽഎ മാർ മുഖാന്തിരം മന്ത്രിയുടെ സമയത്തിന് അനുസരിച്ച് ക്രമീകരിച്ചതാണെന്നു ആശുപത്രി ഉടമ തന്നെ ചാനലുകാരോട് പറഞ്ഞിട്ടുള്ളതാണ്ന്നും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജനകീയ സമരങ്ങളെ ഇത്രത്തോളം പേടിക്കുന്ന ഭരണ വർഗ്ഗം ജില്ലയിലെ സാധാരണക്കാരുടെയടക്കമുള്ള ചികിത്സക്ക് ആവശ്യമായ ആശുപത്രി സൗകര്യം ജില്ലയിൽ ഒരുക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം എയിംസ് ജനകീയ കൂട്ടായ്മ സമാന സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പ്രസ്താവിച്ചു.

Post a Comment

Previous Post Next Post