അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലേക്ക്

(www.kl14onlinenews.com)
(09-NOV-2023)

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലേക്ക്. സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഇന്‍ഫന്റിനോ ഇന്ത്യയിലെത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് ശേഷം എ.ഐ.ഐ.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.

സന്തോഷ് ട്രോഫി ഇനിമുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടുമെന്നും കല്യാണ്‍ ചൗബെ അറിയിച്ചു. ഫിഫ അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”വളരെ സന്തോഷത്തോടെയാണ് ഞാനീ വാര്‍ത്ത പുറത്തുവിട്ടുന്നത്. ഫിഫ അധികൃതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പുതിയൊരു കാര്യം വെളിപ്പെടുത്തുകയാണ്. ഇനിമുതല്‍ സന്തോഷ് ട്രോഫി ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടും. സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം കാണാനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലെത്തും. അദ്ദേഹം മാര്‍ച്ച് ഒന്‍പതിനോ പത്തിനോ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്”,ചൗബെ വ്യക്തമാക്കി.

ഐ ലീഗിലെ ചില മത്സരങ്ങള്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വെച്ച് നടത്താനും കമ്മിറ്റി തീരുമാനിച്ചു. ഈ മാസം അവസാനം ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് ചീഫും മുന്‍ ആഴ്‌സനല്‍ പരിശീലകനുമായ ആഴ്‌സന്‍ വെങ്ങര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ അധ്യായത്തിന് തുടക്കമിടുമെന്ന് ചൗബേ പറഞ്ഞു.

Post a Comment

Previous Post Next Post