കുറ്റവാളികളെ ഉടൻ പിടികൂടും; കേരളം കണ്ടതിൽ വച്ചേറ്റവും വലിയ തെരച്ചിലാണ് നടന്നത്: മുഖ്യമന്ത്രി

(www.kl14onlinenews.com)
(29-NOV-2023)

കുറ്റവാളികളെ ഉടൻ പിടികൂടും; കേരളം കണ്ടതിൽ വച്ചേറ്റവും വലിയ തെരച്ചിലാണ് നടന്നത്: മുഖ്യമന്ത്രി
മലപ്പുറം: സമീപകാലത്ത് കേരളം കണ്ടതിൽ വച്ചേറ്റവും വലിയ തെരച്ചിലാണ് കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ആയിരത്തോളം പൊലിസുകാരാണ് തിരച്ചിലിൽ പങ്കെടുത്തതെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി മലപ്പുറത്ത് നവകേരള സദസ്സിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിനാകെ സന്തോഷമുണ്ടായ ദിവസമായിരുന്നു ഇന്നലെ. സമീപകാലത്ത് കേരളം കണ്ടതിൽ വച്ചേറ്റവും വലിയ തെരച്ചിലാണ് കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നടന്നത്. അബിഗേലിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. കുറ്റവാളികളെ ഉടൻ പിടികൂടും. കുട്ടിയെ കണ്ടെത്താൻ ശ്രമിച്ച പൊലിസിനും നാട്ടുകാർക്കും അഭിനന്ദനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യം ഈ സർക്കാർ വച്ചുപൊറുപ്പിക്കില്ല. വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറാണ് കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചത്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ആയിരത്തോളം പൊലിസുകാരാണ് വാഹന പരിശോധനകളിൽ പങ്കെടുത്തത്. ഈ സമയത്ത് അബിഗേലിന്റെ കുടുംബത്തിനൊപ്പം നിന്ന് കരുത്തുപകർന്ന കേരളീയ സമൂഹത്തെ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയമാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്.

ഇത്തരം സംഭവം നടക്കുമ്പോൾ മാധ്യമങ്ങൾക്ക് എന്തെല്ലാം കരുതലുണ്ടാകണമെന്നും സ്വയം വിമർശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുന്നത് വേണ്ടത് തന്നെയാണ്. എന്നാലത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കുക. വല്ലാതെ ദുഃഖമനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്," മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post