രാവണീശ്വരം ഗവ.സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ഹ്രസ്വ സിനിമ പൊതിച്ചോറിൻ്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

(www.kl14onlinenews.com)
(29-NOV-2023)

രാവണീശ്വരം ഗവ.സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ഹ്രസ്വ സിനിമ പൊതിച്ചോറിൻ്റെ സ്വിച്ച് ഓൺ കർമ്മം നടന്നു
രാവണീശ്വരം:
ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർസീസ് സ്കീം തയ്യാറാക്കുന്ന ഹ്രസ്വ സിനിമ പൊതിച്ചോറിൻ്റെ സ്വിച്ച് ഓൺ കർമ്മം വിദ്യാലയത്തിൽ വെച്ച് പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ നിർവഹിച്ചു.വാർധക്യത്തിൻ്റെ ഒറ്റപ്പെടലിൻ്റെ കഥ പറയുന്ന സിനിമയുടെ പിന്നണി പ്രവർത്തനം നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്. സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സന്ദീപ് ടി.എസ് സ്വാഗതം പറഞ്ഞു. സിനിമാ ആർട്ട് ഡയറക്ടറായ വരദ നാരായണൻ മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.കെ.സുനിതാ ദേവി ,സ്വപ്ന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വളണ്ടിയർ ലീഡർ ശലഭ ആർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post