ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം 2023

(www.kl14onlinenews.com)
(29-NOV-2023)

ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തൃശൂർ മേലൂർ സ്വദേശി ലിയ ജിജിയാണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 60 ന് സമീപമായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയിയുടെ പരുക്ക് ഗുരുതരമാണ്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിയയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തൃശൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഇവർ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം എന്ന് ആലുവ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post