കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചവർ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

(www.kl14onlinenews.com)
(29-NOV-2023)

കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചവർ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് കൊല്ലം റൂറൽ പൊലീസ്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്

അതേസമയം, പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറൽ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുക. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം തയ്യാറാക്കി. അബിഗേലിനെ കൂടി കാണിച്ച് ചിത്രം അന്തിമമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതാണെന്നാണ് സംശയം. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബി?ഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

Post a Comment

Previous Post Next Post