(www.kl14onlinenews.com)
(04-NOV-2023)
വിദ്യാനഗർ: കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെയും ആസ്റ്റർ മിംസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു. എൻ എസ് എസ് ന്റെ ദത്ത് ഗ്രാമമായ നെൽക്കളയിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്. രണ്ട് മാസം മുമ്പ് എൻ എസ് എസ് വൊളന്റിയർസ് നടത്തിയ സർവ്വേയിൽ അവിടുത്തെ ജനങ്ങളുടെ പ്രധാന ആവശ്യം സൗജന്യ ചികിത്സ സഹായം ആണെന്ന് കണ്ടെത്തി. അതിനെ തുടർന്ന് ഈ വിഷയം ചർച്ച ചെയുകയും എൻ എസ് എസ് ഏറ്റെടുത്ത് നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു. വാർഡ് കൗൺസിലറുടെയും ആശവർക്കറുടെയും അവിടുത്തെ ജനങ്ങളുടെയും പൂർണ പിന്തുണയോടെ ക്യാമ്പ് വിജയകരമായി. രാവിലെ പത്തുമണിയോടെ ആരംഭിച്ച ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. രക്തസമ്മർതം, പ്രമേഹം, പൾസ് എന്നിവ ടെസ്റ്റ് ചെയ്ത് നൽകുകയും പനി, ചുമ എന്നിവയ്ക്ക് മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു. ശാരീരിക അവശത അനുഭവിക്കുന്നവർക്ക് വീൽചെയർ സംവിധാനം ഒരുക്കിയത് ആശ്വാസമായി. ഗവ: കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശാലത സി കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളന്റിയർ സെക്രട്ടറിമാരായ സ്മിത, രേവതി പി, സൃഷ്ടി ബി, മാഹിറ ബീഗം, സാത്വിക് ചന്ദ്രൻ പി, അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ നേതൃത്വം നൽകി.
Post a Comment