(www.kl14onlinenews.com)
(30-Oct-2023)
കാസർകോട് :
ചുറ്റിലും സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ജീവിതം സന്തോഷവും സമൃദ്ധവുമാണെന്നാണ് പറയാറുള്ളത്
അതാണ് ഒരുമ സൗഹൃദ വേദി അവിടെ സ്നേഹങ്ങൾക്ക് വില കൽപ്പിക്കുന്ന സുഹൃത്തുക്കൾ മാത്രം അതുകൊണ്ടാണ് നാട്ടിലും വിദേശത്തും ഒത്തുകൂടാൻ വെമ്പൽ കൊള്ളുന്നത് .
2023 ഒക്ടോബർ 24 വൈകുന്നേരം 4 മണിക്ക് കൊക്കോ കഫെയിൽ " പിരിസപ്പാട് " എന്നപേരിൽ ഒരുമ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണക്ക് ഏർപെടുത്തിയ സ്വരാജ് പുരസ്കാരം നേടിയ ഹനീഫ് തുരുത്തിയെ ടി എ ഷാഫി ഷാൾ അണിയിച്ചു സ്വീകരണം നൽകി .
ഒരുമ സൗഹുദ വേദിയിലെ സുഹൃത്തുക്കൾ ഒന്നിച്ചുകൂടിയാൽ ആ പ്രദേശമാകെ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ് സലാം കുന്നിൽ, സലാം കെ അഹമ്മദ് , അഷ്റഫ് പട്ള , ടി എ ഷാഫി ഉത്തരദേശം , സ്കാനിയ ബെദിര , സിദ്ദീഖ് ഒമാൻ , റസ്സാഖ് തെരുവത്ത്, ഷരീഫ് മദീന ഉളിയത്തടുക്ക, സാജു ടീച്ചർ, അബ്ദുല്ല ആലൂർ , ഹനീഫ് ബദ്‌രിയ, അഷ്റഫ് നാൽത്തടുക്ക , അബ്ദുൾ കാസിം , ഷുക്കൂർ കോളിക്കര ബഷീർ പടിഞ്ഞാർമൂല തുടങ്ങിയർ സംബന്ധിച്ചു . ഉമ്മർ പാണലം , ഷംസുദ്ദീൻ കോളിയടുക്കം, അസീസ് കോപ്പ , പി.സി.അഹമ്മദ്, തെക്കിൽ , ഖലീൽ കളനാട്, സക്കീർ PP, ചൂരി , ബഷീർ പെരുമ്പള , OM അബ്ദുല്ല ഗുരുക്കൾ, ഒറവങ്കര , ഫയാസ് അഹമദ്, ,അബ്ബാസ് പെർവാഡ് എന്നിവർ ഗൾഫിൽ നിന്നും ഓൺലൈനിലൂടെ ആശംസകൾ നേരുന്നു സാലിം ബെള്ളൂർ ബാംഗ്ലൂർ നിന്നും ഓൺലൈനിലൂടെ ആശംസകൾ നേരുന്നു .
മികച്ച സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള ഡോ.എ.പി.ജെ അബ്ദുൽകലാം സ്വരാജ് പുരസ്കാരമാണ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് ഫൗണ്ടേഷനാണ്
ഹനീഫ് തുരുത്തിക്ക് ഒക്ടോബർ 22ന് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് സമ്മാനിച്ചത് .
ഈ പുരസ്കാരം ഹനീഫിന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഒരുമ / കോലായി സംഘടനയിലെ മിക്കവരും ഈ അവാർഡ് ദാന ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു അതാണ് അന്ന് കണ്ടത് ഒരു ബസ് മുഴുവനും ഒരുമ / കോലായി മെമ്പർമാർ ഈ പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് എത്തിയിരുന്നു .
കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷന് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം പ്രിയ സുഹൃത്ത് ഹനീഫ് തുരുത്തിക്ക് ഒരുമ സൗഹൃദ വേദിയുടെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
Post a Comment