'ഉമ്മൻചാണ്ടി 53 കൊല്ലം പുതുപ്പള്ളിയിൽ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്': അച്ചു ഉമ്മൻ

(www.kl14onlinenews.com)
(08-Sep-2023)

'ഉമ്മൻചാണ്ടി 53 കൊല്ലം പുതുപ്പള്ളിയിൽ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്': അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയതെന്ന് അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്‍റെ വൻ വിജയം ഉറപ്പായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു.

ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന ചാണ്ടി ഉമ്മൻ യുഡിഎഫ് ക്യാംപുകളിൽ ആവേശം നിറയ്ക്കുന്നു. യുഡിഎഫ് ക്യാംപിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനിടെ ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി പോസ്റ്റ് ചെയ്തത്. വോട്ടെണ്ണൽ പകുതിയോളം പിന്നിട്ടപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രളിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. നേതാക്കളും പ്രവർത്തകരുമെല്ലാം ആവേശത്തിലാണ്.


Post a Comment

Previous Post Next Post