വൈദ്യുതി നിരക്ക് നിര്‍ണയം; കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

(www.kl14onlinenews.com)
(08-Sep-2023)

വൈദ്യുതി നിരക്ക് നിര്‍ണയം; കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിര്‍ണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.

കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ല്‍ കെഎസ്ഇബി കമ്പ നിയായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്‌കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സര്‍വീസില്‍ ഉണ്ടായിരുന്നവരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ പലില്‍ മാത്രമേ താരിഫ് നിര്‍ണയത്തിന് പരിഗണിക്കാവൂ എന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവന്‍ തുകയും അതിന്റെ പലിശയും വൈദ്യുത താരിഫ് നിര്‍ണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷന്‍. ഇത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ താരിഫ് നിര്‍ണയം നടത്തുന്നത് യുക്തസഹമല്ലെന്ന കണ്ടെത്താലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത് കെ എസ് ഇ ബി കന്പനിയാകുന്നതിന് മുന്പുളള ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകളടക്കം നല്‍കുന്നതിന് ഉപഭോക്താക്കളെ ഞെക്കിപ്പിഴിയേണ്ടതില്ല എന്ന കണ്ടെത്തലിലേക്കാണ് ഹൈക്കോടതി എത്തിയത്.

Post a Comment

Previous Post Next Post