(www.kl14onlinenews.com)
(13-Sep-2023)
റിയാദ്: സൗദിയിലെ സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ പിഴ. ഉപയോക്താക്കളിൽ നിന്നുള്ള യാത്രാ അഭ്യർഥന സ്വീകരിച്ച് ട്രിപ്പ് റദ്ദാക്കിയാൽ സ്മാർട്ട് ടാക്സി ഡ്രൈവർമാരിൽ നിന്ന് 4,000 റിയാൽ പിഴ ചുമത്തും.
ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫർമേഷൻ സെന്ററിന് കീഴിലുള്ള ഷോമോസ് സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടാക്സികൾ, ടാക്സി ബ്രോക്കർമാർ, ഗൈഡഡ് വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളിലെ ഭേദഗതികളിലെ വ്യവസ്ഥകളിലൊന്നാണ് ഈ ശിക്ഷാ നടപടി.
ഭേദഗതികൾ പ്രകാരം, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ (ടിജിഎ) അംഗീകാരം നേടിയ ശേഷം സ്മാർട്ട് ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് ലഭിച്ച നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് അനുവദനീയമാണ്. ഡ്രൈവർമാർക്ക് ആവശ്യമായ ഡാറ്റ നൽകുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ അംഗീകൃത സാങ്കേതിക സംവിധാനത്തിന്റെ ദാതാക്കൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പുതിയ ഭേദഗതികൾ സൂചിപ്പിക്കുന്നു. സാങ്കേതിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടരുന്നതിൽ പരാജയപ്പെട്ടാൽ 5000 റിയാൽ പിഴ ചുമത്തും.
Post a Comment