ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് മീലാദ് മെഹ്ഫിൽ -23 ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(13-Sep-2023)

ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് മീലാദ് മെഹ്ഫിൽ -23 ലോഗോ പ്രകാശനം ചെയ്തു

ഉദുമ : അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ) യുടെ 1498-ാം ജന്മ ദിനത്തോട് അനുബന്ധിച്ച് ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഉദുമ ഇശാഅത്തുൽ ഇസ്ലാം മദ്രസയും സംഘടിപ്പിക്കുന്ന മീലാദ് മെഹ്ഫിൽ -23 ലോഗോ ബഹു.കാസറഗോഡ് M P ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ
സ്വാഗത സംഘം ചെയർമാൻ ജനാബ് കെ.എ മുഹമ്മദാലി സാഹിബിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ജമാഅത്ത് ജനറൽ സെക്രട്ടറി യുസുഫ് റൊമാൻസ്, സ്വാഗത സംഘം ജനറൽ കൺവീനർ ജൗഹർ അസ്നവി ഉദുമ,
ഹമീദ് കുണ്ടടുക്കം, ഹാരിസ് ഈച്ചിലിങ്കാൽ, ഉസ്മാൻ വലിയവളപ്പ്,
ഉബൈദ് ഇ.കെ, ഹംസ മുക്കുന്നോത്ത്,
മൻസൂർ ഈച്ചിലിങ്കാൽ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post