ശ്രീലങ്കയിൽ ഏഷ്യാകപ്പ് നടത്തിയതിന് നഷ്ടപരിഹാരം വേണം; ആവശ്യവുമായി പാക്കിസ്ഥാൻ

(www.kl14onlinenews.com)
(07-Sep-2023)

ശ്രീലങ്കയിൽ ഏഷ്യാകപ്പ് നടത്തിയതിന് നഷ്ടപരിഹാരം വേണം; ആവശ്യവുമായി പാക്കിസ്ഥാൻ
ലഹോർ:ഏഷ്യാ കപ്പ് മത്സരങ്ങൾ‌ ശ്രീലങ്കയിൽ നടത്തിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോർഡ്. മത്സരങ്ങൾ നഷ്ടമായതിൽ പിസിബി ചെയർമാൻ സാക്ക അഷറഫ് അസ്വസ്ഥനാണെന്നും, നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ്ഷായ്ക്കു കത്തയച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ‌ ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ശ്രീലങ്കയിലെ മത്സരക്രമങ്ങൾ എസിസി നിശ്ചയിച്ചതിൽ, പാക്കിസ്ഥാനു കടുത്ത അതൃപ്തിയുണ്ടെന്നാണു വിവരം. അംഗങ്ങളോട് ആലോചിക്കാതെ മത്സരവേദികൾ അവസാനം മാറ്റിയതിന് ആരാണ് ഉത്തരവാദികളെന്നും പിസിബി തലവൻ സാക്ക അഷറഫ് ചോദിച്ചു. മത്സരങ്ങൾ കാൻഡിയിൽനിന്ന് ഹമ്പന്തോട്ടയിലേക്കു മാറ്റാൻ തീരുമാനിച്ച ശേഷം, എസിസി പിന്നോട്ടുപോയതായും അഷറഫ് ആരോപിച്ചു.

ടൂർണമെന്റിന്റെ ആതിഥേയരായിട്ടുപോലും പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ പാക്കിസ്ഥാന്റെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും പിസിബിക്ക് പരാതിയുണ്ട്. ബിസിസിഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പാക്കിസ്ഥാൻ
ആതിഥേയരായ ഏഷ്യാ കപ്പിലെ പ്രധാന കളികളെല്ലാം ശ്രീലങ്കയിൽ നടത്തുന്നത്.ഏഷ്യാ കപ്പിലെ നാലു കളികൾ മാത്രമാണ് പാക്കിസ്ഥാനിലുള്ളത്. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

അതേസമയം 
ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി ഉറപ്പായി. സെപ്റ്റംബർ 10നാണ് ഈ മത്സരം.

കാന്‍ഡിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരവേദി ഹംബന്‍ടോട്ടയിലേക്ക്  ഇന്ത്യ-പാക് മത്സരവേദി ഹംബന്‍ടോട്ടയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
10ന് പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് 12ന് ശ്രീലങ്കയെയും
15ന് ബംഗ്ലാദേശിനെ നേരിടണം 


Post a Comment

Previous Post Next Post