ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് കൂടുതൽ ഇവി സ്റ്റാർബസുകൾ കൈമാറി ടാറ്റ മോട്ടോഴ്സ്

(www.kl14onlinenews.com)
(07-Sep-2023)

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് കൂടുതൽ ഇവി സ്റ്റാർബസുകൾ കൈമാറി ടാറ്റ മോട്ടോഴ്സ്
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇവി സ്റ്റാർബസുകൾ കൈമാറി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. 12 വർഷത്തേക്ക് 1500 ലോ-ഫ്ലോർ, എയർ കണ്ടീഷൻണ്ട് ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും നടത്തിപ്പിനും ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായുള്ള കരാറിന്റെ ഭാഗമായാണ് നിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള് 400 ബസുകൾ ഡിടിസിക്ക് ടാറ്റ മോട്ടോഴ്സിന്റെ സിവി മൊബിലിറ്റി സൊലുഷ്യൻസ് കൈമാറിയിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് അനുസൃതമായി നൂതന ബാറ്ററി സംവിധാനങ്ങളും ഏറ്റവും പുതിയ ഫീച്ചറുകളും ഉൾകൊള്ളിച്ച് അടുത്ത തലമുറ നിർമാണശൈലിയിൽ രൂപകൽപ്പന ചെയ്ത് തദ്ദേശിയമായി നിർമാണം പൂർത്തിയാക്കിയ ബസുകളാണ് ഇത്. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിൽ ഉടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ നഗര യാത്രകൾ പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നതോടെ രാജ്യത്ത് 1000 ഇവി ബസുകളുടെ വിതരണമെന്ന സുപ്രധാന നാഴികകല്ലും ടാറ്റ മോട്ടോഴ്സ് പിന്നിട്ടു.

ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് പുതിയതായി നിരത്തിലിറങ്ങുന്ന 400 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട്, നരേഷ് കുമാർ, ഐഎഎസ്, ഡൽഹി ഗവൺമെന്റ് ചീഫ് സെക്രട്ടറി, ആശിഷ് കുന്ദ്ര, ഡൽഹി ഗവൺമെന്റ് കമ്മീഷണർ കം പ്രിൻസിപ്പൽ സെക്രട്ടറി (ഗതാഗതം) ശിൽപ ഷിൻഡെ, ഐഎഎസ്, മാനേജിങ് ഡയറക്ടർ, ഡി.ടി.സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ടാറ്റ സ്റ്റാർബസ് ഇവി, നഗര യാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഒരു അത്യാധുനിക ഇ-ബസ്സാണ്. ഫുൾ-ഇലക്‌ട്രിക് ഡ്രൈവ്‌ ട്രെയിൻ ഉപയോഗിച്ച്, ഈ അത്യാധുനിക വാഹനം ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കുറഞ്ഞ ഊർജ്ജ ഉപയോഗത്തിനും പ്രവർത്തന ചെലവിനും കാരണമാകുന്നു. സീറോ എമിഷൻ ഉറപ്പാക്കുമ്പോൾ തന്നെ ബോർഡിംഗ് എളുപ്പം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, ഡ്രൈവർ-സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, എയർ സസ്‌പെൻഷൻ, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ഐടിഎസ്), പാനിക് ബട്ടൺ മറ്റ് നൂതന ഫീച്ചറുകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഇത് യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നു. ശുദ്ധമായ പൊതുഗതാഗതത്തിനായുള്ള പ്രതിബദ്ധത ഉൾക്കൊള്ളുന്ന ഇത്തരം ഇലക്ട്രിക് ബസുകൾ നഗര യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.

ഡൽഹിയിലെ പൗരന്മാർക്ക് കാര്യക്ഷമവും സാമ്പത്തികവും വിശ്വസനീയവുമായ റോഡ് ഗതാഗത സേവനങ്ങൾ നൽകാൻ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് സീറോ എമിഷൻ, സൈലന്റ് ഇലക്ട്രിക് ബസുകളുടെ കൂട്ടിചേർക്കലിനെ സ്വാഗതം ചെയ്തുകൊണ്ട് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശിൽപ ഷിൻഡെ പറഞ്ഞു.

മാസ് മൊബിലിറ്റി ഹരിതവും ശബ്ദരഹിതവുമായ സീറോ എമിഷൻ ഫ്രീ ആക്കാനുള്ള ദർശനപരവും പുരോഗമനപരവുമായ സമീപനത്തിൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് സിവി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് ചെയർമാൻ അസിം കുമാർ മുഖോപാധ്യായപറഞ്ഞു.

Post a Comment

Previous Post Next Post