നിലം തൊടാനാവാതെ ജെയ്ക്; പുതുപ്പള്ളിയിൽ അലയടിച്ചത് ഭരണവിരുദ്ധ വികാരവും, ചിത്രത്തിലേ ഇല്ലാതെ ബിജെപി

(www.kl14onlinenews.com)
(08-Sep-2023)

നിലം തൊടാനാവാതെ ജെയ്ക്; പുതുപ്പള്ളിയിൽ അലയടിച്ചത് ഭരണവിരുദ്ധ വികാരവും, ചിത്രത്തിലേ ഇല്ലാതെ ബിജെപി
കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ റൗണ്ടിൽ തന്നെ അപ്രസക്തനായി ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ശക്തമായ പോരാട്ടം എന്ന പ്രതീതി പ്രചാരണഘട്ടത്തിൽ സൃഷ്ടിക്കാൻ ജെയ്ക് സി തോമസിന് സാധിച്ചെങ്കിലും പുതുപ്പള്ളിയുടെ ഹൃദയത്തെ സ്പർശിക്കാൻ ജെയ്ക്കിന് സാധിച്ചില്ലെന്ന് വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായി. വോട്ടെണ്ണൽ പകുതിഘട്ടം പിന്നുടുമ്പോൾ തന്നെ ചാണ്ടി ഉമ്മൻ വിജയം ഉറപ്പിച്ചിരുന്നു. അദൃശ്യനായ ഉമ്മൻ ചാണ്ടിയ്ക്ക് അനുകൂലമായ വികാരവും സർക്കാരിനെതിരായ നിഷേധവോട്ടുകളുമാണ് ജെയ്കിൻ്റെ പരാജയത്തിൻ്റെ ആക്കം കൂട്ടിയത്.

2021ല്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജയ്കിന് പക്ഷെ ചാണ്ടി ഉമ്മന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. മണര്‍കാട് പഞ്ചായത്തിലെ സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടാന്‍ ജെയ്കിന് സാധിച്ചില്ല. 2021 വോട്ടെണ്ണലിന്റെ അഞ്ച്, ആറ്, ഏഴ് റൗണ്ടുകളില്‍ ലീഡ് നേടാന്‍ ജെയ്കിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ജെയ്കിന് 2021ലെ പ്രകടനത്തിന്റെ അടുത്തെത്താന്‍ സാധിച്ചില്ല. വോട്ടെണ്ണൽ പാതി ഘട്ടത്തിൽ എത്തുമ്പോൾ തന്നെ ജെയ്കിന് ആകെ ലഭിച്ച വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ട് ചാണ്ടി ഉമ്മന്റെ ലീഡ് ലഭിക്കുന്ന സാഹചര്യം സിപിഐഎമ്മിനെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്.

പ്രചാരണഘട്ടത്തിൽ പുതുപ്പള്ളിയുടെ വികസന മുരടിപ്പും സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടവും ഉയർത്തിക്കാണിച്ച ജെയ്കിൻ്റെയും സിപിഐഎമ്മിൻ്റെയും അവകാശവാദങ്ങൾ കൂടിയാണ് പുതുപ്പള്ളി തള്ളിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായുണ്ടായ സഹതാപ തരംഗത്തിനൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും പുതുപ്പള്ളിയിൽ ശക്തമായി പ്രതിഫലിച്ചതോടെ ജെയ്ക് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ അപ്രസക്തനാവുകയായിരുന്നു.

ചിത്രത്തിലേ ഇല്ലാതെ ബിജെപി

എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ആയിരം വോട്ട് നേടിയത് എന്നത് ശ്രദ്ധേയമാണ്. 2021 ലെ തിരഞ്ഞെടുപ്പില്‍ 11694 വോട്ട് എന്‍ ഡി എയ്ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ ഡി എ വോട്ടില്‍ ഗണ്യമായ ഇടിവാണ് ഇത്തവണ പുതുപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ ബി ജെ പി, യു ഡി എഫിനെ സഹായിച്ചേക്കാം എന്ന് ആരോപിച്ചിരുന്നു.

ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്നും ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല എന്നും വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രവചനം.

എന്നാല്‍ ഇതല്ലൊം തെറ്റ് കാറ്റില്‍ പറത്തിക്കൊണ്ടുള്ള വിജയത്തിലേക്ക് ചാണ്ടി ഉമ്മന്‍ കുതിച്ചത്

Post a Comment

Previous Post Next Post