മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു

(www.kl14onlinenews.com)
(18-Sep-2023)

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്സാപ് ചാനൽ ആരംഭിച്ചു. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണു ചാനൽ ലഭ്യമാകുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ സാധിക്കൂ.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ചാനൽ തുടങ്ങിയത്. ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 5000 ഫോളോവേഴ്സിനെ ലഭിച്ചിട്ടുണ്ട്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം.

Post a Comment

Previous Post Next Post