മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന്​ സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർച്ച: ദമ്പതികളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

(www.kl14onlinenews.com)
(21-Sep-2023)

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന്​ സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർച്ച: ദമ്പതികളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ചെ​ങ്ങ​ന്നൂ​ർ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന്​ വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ മാ​ല ക​വ​രു​ന്ന സം​ഘം പൊലീസ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം ക​ള്ളി​ക്കാ​ട്ടി​ല്‍ ബി​നു തോ​മ​സ് (32), ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് വെ​സ്റ്റ് ഒ​ത്ത​ന്‍റെ​കു​ന്നി​ല്‍ അ​നു ഭ​വ​ന​ത്തി​ല്‍ അ​നു (40), ഇ​യാ​ളു​ടെ ഭാ​ര്യ വി​ജി​ത വി​ജ​യ​ൻ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

ആ​ഗ​സ്റ്റ് 14-ന്​ ആണ് സംഭവം നടന്നത്. ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍പ​ടി ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പ​ത്തു നി​ന്നും മോ​ഷ്ടി​ച്ച സ്​​പ്ലെ​ൻ​ഡ​ർ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് മോ​ഷ​ണം നടത്തിയത്. ഇ​ട​നാ​ട് ഭാ​ഗ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സ്ത്രീ​യു​ടെ മൂ​ന്ന​ര പ​വ​ന്‍ വ​രു​ന്ന സ്വ​ർ​ണ​മാ​ല പ്ര​തി​ക​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്തി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ര്‍ ഡി.​വൈ.​എ​സ്.​പി. എം.​കെ. ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ. ​സി. വി​പി​ൻ, സ​ബ്ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ശ്രീ​ജി​ത്ത്, ശ്രീ​കു​മാ​ര്‍, അ​നി​ലാ​കു​മാ​രി, സീ​നി​യ​ര്‍ സി.​പി.​ഒ മാ​രാ​യ അ​നി​ല്‍ കു​മാ​ര്‍, സി​ജു, സി.​പി.​ഒ മാ​രാ​യ സ്വ​രാ​ജ്, ജി​ജോ സാം, ​വി​ഷ്ണു, പ്ര​വീ​ണ്‍, ജു​ബി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

Post a Comment

Previous Post Next Post