77ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം, പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

(www.kl14onlinenews.com)
(15-Aug-2023)

77ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം, പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി
ഡൽഹി :
രാജ്യത്ത് 77-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ അദ്ദേഹം ത്രിവർണ പതാക ഉയർത്തി. ഗാർഡ് ഓണർ സ്വീകരിച്ച ശേഷമാണ് അദ്ദേഹം പതാക ഉയർത്തിയത്. ഇത്തവണത്തേത് മോദിയുടെ തുടര്‍ച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗമാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമായതിനാല്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം രാജ്യം ഉറ്റുനോക്കുന്നതാണ്.

2021-ൽ പ്രധാനമന്ത്രി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ സമാപനവും ഇന്ന് കുറിക്കും. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ 1,800 ഓളം പ്രത്യേക അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ തുടക്കം. സ്വാതന്ത്ര്യ സമരസേനാനികളെ ആദരപൂര്‍വം നമിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് തുടരുകയാണ്.

Post a Comment

Previous Post Next Post