ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(15-Aug-2023)

ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുല്‍. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

താന്റെ സ്നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി. നേരത്തെ ഇന്ത്യയിലിപ്പോള്‍ ‘ഭാരത് മാതാ’ അണ്‍പാര്‍ലമെന്ററി പദമായി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അയോഗ്യത കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതില്‍ പ്രതികരിച്ചായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത്. നിങ്ങള്‍ ഭാരത് മാതാവിന്റെ സംരക്ഷകരല്ല. മണിപ്പൂരില്‍ എല്ലായിടത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണു നിങ്ങള്‍ ചെയ്തത്. അതുതന്നെയാണിപ്പോള്‍ ഹരിയാനയിലും ശ്രമിക്കുന്നത്’- പ്രസംഗത്തില്‍ രാഹുല്‍ ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post