വിന്‍ഡീസിനോട് തോല്‍വി; പിന്നാലെ ഹാര്‍ദിക്കിനും പിള്ളേര്‍ക്കും പണി കൊടുത്ത് ഐസിസി

(www.kl14onlinenews.com)
(Aug -04-2023)

വിന്‍ഡീസിനോട് തോല്‍വി; പിന്നാലെ ഹാര്‍ദിക്കിനും പിള്ളേര്‍ക്കും പണി കൊടുത്ത് ഐസിസി
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20-യില്‍ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി.

കുറഞ്ഞ ഓവര്‍ നിരക്ക് ഇന്ത്യക്ക് പിഴയിട്ടിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യക്ക് മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഐസിസി നടപടിയെടുത്തിട്ടുണ്ട്.

മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് ഇന്ത്യ നല്‍കേണ്ട പിഴ. വെസ്റ്റ് ഇന്‍ഡീസിന് 10 ശതമാനവും പിഴയായി നല്‍കണം.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും യഥാക്രമം ഒന്നും രണ്ടും ഓവറുകള്‍ കുറച്ചാണ് നിശ്ചിത സമയത്തിനുള്ളില്‍ എറിഞ്ഞത്. ഇരുടീമുകളുടേയും ക്യാപ്റ്റന്മാരായ ഹാര്‍ദിക് പാണ്ഡ്യയും റോവ്മാന്‍ പവലും കുറ്റം സമ്മതിക്കുകയും ചെയ്തു.

ആദ്യ ട്വന്റി 20-യില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 145 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ അഞ്ച് ട്വന്റി 20-കളുടെ പരമ്പരയില്‍ 1-0 ന് വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.

Post a Comment

Previous Post Next Post