ആശുപത്രിയിൽ യുവതിയെ കൊല്ലാന്‍ ശ്രമം; അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയെന്ന് അനുഷ

(www.kl14onlinenews.com)
(Aug -05-2023)

ആശുപത്രിയിൽ യുവതിയെ കൊല്ലാന്‍ ശ്രമം; അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയെന്ന് അനുഷ
തിരുവല്ല: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിൽ എത്തി കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിന് മൊഴിനൽകി.

സ്നേഹയെയാണ് കൊല്ലാൻ ശ്രമിച്ചത്. യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എയർ എംപോളിസം എന്ന മാർഗ്ഗമാണ് പ്രതി സ്വീകരിച്ചത്. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവർ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഭർത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ അരുണിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ ( 25)യുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലോടെയാണ് പൊളിഞ്ഞത്.

പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹയെ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെ നീക്കം പൊളിഞ്ഞതെന്നാണ് വിവരം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ വച്ചാണ് സംഭവം.

Post a Comment

Previous Post Next Post