മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട അൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

(www.kl14onlinenews.com)
(28-Aug-2023)

മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട അൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്
ന്യൂഡൽഹി: യുപിയിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ആൾട്ട് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനതിരെ പൊലീസ് കേസെടുത്തു. അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്. അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ അടിക്കുന്ന ദൃശ്യം സുബൈർ ആണ് പുറത്ത് വിട്ടത്.

എക്‌സിലായിരുന്നു ( ട്വിറ്റർ) അടിയേറ്റ മുസ്‍ലിം വിദ്യാർഥിയുടെയുംതല്ലിയ മറ്റുള്ളവരുടെയും വീഡിയോ സുബൈർ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അധ്യാപികക്കെതിരെ മുസാഫർനഗർ പൊലീസ് കേസെടുത്തത്. കുട്ടികളുടെ മുഖം വ്യക്തമാകുന്നതിനാൽ വീഡിയോ പങ്കുവെക്കരുതെന്ന് ബാലാവകാശ സംഘടനയായ എൻസിപിസിആർ പിന്നീട് ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

Post a Comment

Previous Post Next Post