വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യുപി സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(28-Aug-2023)

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യുപി സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയും ഫാസിസവും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്നതിന്റെ തെളിവാണ് മുസഫര്‍ നഗര്‍ സംഭവമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വിര്‍ഗീയത ശ്രമിക്കുന്നത്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ കൂടുതല്‍ കരുതോടെ പ്രതിരോധിക്കണമെന്ന താക്കീത് കൂടിയാണിതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോര്‍ക്കണം. കരുത്തുറ്റ പ്രതിരോധം തീര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post