ജില്ലാ ലൈബ്രറിക്ക് പുസ്തകം നൽകി കവി എം.പി.ജിൽജിൽ

(www.kl14onlinenews.com)
(21-Aug-2023)

ജില്ലാ ലൈബ്രറിക്ക് പുസ്തകം നൽകി കവി എം.പി.ജിൽജിൽ
ചൗക്കി:കാസറഗോഡ് താലൂക്ക്
ലൈബ്രറി കൗൺസിൽ അംഗവും ചൗക്കി സന്ദേശം ലൈബ്രറി നിർവ്വാഹക സമിതി അംഗവുമായഎം.പി.ജിൽ ജിൽ തന്റെ സ്വന്തം കവിതാ സമാഹാരമായ ഖേദക്കുറിപ്പുകൾ എന്ന പുസ്തകം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരന് കൈമാറി. സന്ദേശം ലൈബ്രറിയിൽ വെച്ചു നടന്ന ചടങ്ങിലാണ് പുസ്തകം കൈമാറിയത്.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ, സംസ്ഥാന ലൈബ്രറി കാൺസിൽ അംഗം എ.കരുണാകരൻ. കാസറഗോഡ് താലുക്ക് ലൈബ്രറി സ്റ്റാഫ് പ്രിയ സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം, ലൈബ്രേറിയൻ ആകർഷ് .എം. നമ്പ്യാർ,എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post