ആശാ പ്രവർത്തകർക്കും ഹരിതകർമ്മ സേനാഗംങ്ങൾക്കും രാവണീശ്വരം സ്കൂളിൻ്റെ ആദരം

(www.kl14onlinenews.com)
(22-Aug-2023)

ആശാ പ്രവർത്തകർക്കും ഹരിതകർമ്മ സേനാഗംങ്ങൾക്കും രാവണീശ്വരം സ്കൂളിൻ്റെ ആദരം

രാവണീശ്വരം:
ഓണാഘോഷത്തോടനുബന്ധിച്ച് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകത്തിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെയും ഹരിത കർമസേനാംഗങ്ങളെയും ആദരിച്ച് മാതൃകാ പ്രവർത്തനം കാഴ്ചവെക്കുകയാണ് രാവണീശ്വരം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്. സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആശാ വർക്കർമാരായ എ.ശോഭന ,കെ.ഉഷ ഹരിത കർമ്മ സേനാംഗങ്ങളായ കെ. ശോഭ ,കെ.സുജാത എന്നിവരെ എസ്എം സി ചെയർമാൻ എ. പവിത്രൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ടി.എസ്.സന്ദീപ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ സി. പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി എ.ആശാലത എന്നിവർ ആശംസ നേർന്നു. പ്ലസ് വൺ സയൻസിലെ ആവണി മോഹൻ നന്ദി പറഞ്ഞു. ആശാ വർക്കർ എ ശോഭന, ഹരിതസേനാംഗം കെ ശോഭ എന്നിവർ അവരുടെ ജോലിയുടെ പ്രത്യേകതകൾ വിശദീകരിച്ചു.ഇവരുടെ സേവനങ്ങൾ മഹത്തരമാണെന്ന് പവിത്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post